നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.

 

തിരുവനന്തപുരം  : സമരക്കാരെ തെരുവില്‍ തല്ലുന്ന വിജയൻസേനയിലെ പൊലീസ് ഗുണ്ടകളെ കണ്ടെത്തുന്നത് വരെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

ഒരു പൊലീസുകാരന്റെ ചിത്രം പങ്കുവച്ചുകൊണ്ട്, നമ്പർ വണ്‍ ക്രിമിനല്‍ ആരാണ്? എന്ന ചോദ്യവുമായായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്. ഇപ്പോഴിതാ ‘വിജയൻ സേനയിലെ ക്രിമിനല്‍ പൊലീസ് തലവൻ തിരുവനന്തപുരം സ്വദേശി അനില്‍ കുമാര്‍’ എന്ന തലക്കെട്ടോടെയാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.