ന്യൂഡല്‍ഹി: കണ്ണൂർ അഞ്ചരിക്കണ്ടി സ്വകാര്യ ദന്തല്‍ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമീഷൻ.
ഞായറാഴ്ച ലഭിച്ച പരാതിയിലാണ് നടപടി. കേസിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവിക്ക് കമീഷൻ നോട്ടീസ് നല്കി.
അഞ്ചുദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോർട്ട് നല്‍കണമെന്ന് കമീഷൻ ഡിജിപിയോട് നിർദേശിച്ചു.
നിതിൻ രാജിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് നടപടി.
