രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; മെയ് ഒൻപതിന് യുഡിഎഫ് ജയിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്ന് പി ജെ കുര്യൻ; പരസ്യപ്രസ്താവന തിരുവല്ലയിലെ യുഡിഎഫ് കണ്‍വെൻഷനില്‍

കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ‌രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ.

മെയ് ഒൻപതിന് യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല ആയിരിക്കും മുഖ്യമന്ത്രിയാകുകയെന്നും പി ജെ കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കണ്‍വെൻഷനില്‍ രമേശ്‌ ചെന്നിത്തല വേദിയില്‍ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന.

എന്തായാലും മെയ് ഒൻപതിന് നമ്മള്‍ ജയിക്കും. രമേശ്‌ ആയിരിക്കും മുഖ്യമന്ത്രി ആകുക.

രമേശ്‌ ചെന്നിത്തല പറയുന്നത് പാർട്ടിയാണ് തീരുമാനിക്കുക എന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ എനിക്ക് സംശയം ഒന്നുമില്ലെന്നും പി ജെ കുര്യൻ പറഞ്ഞു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പറഞ്ഞിരുന്നത്. അതിനിടെയാണ് പി ജെ കുര്യന്റെ പരസ്യ പ്രസ്താവന വന്നിരിക്കുന്നത്.