എറണാകുളം കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാൻ എത്തിച്ച 37 ഗ്രാം എംഡിഎംഎയുമായി 18കാരിയും ആണ്‍സുഹൃത്തും പിടിയില്‍

കൊച്ചി: എറണാകുളം കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാൻ എത്തിച്ച ലഹരി പിടികൂടി. ഇടുക്കി പീരുമേട് സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്.

ഇടുക്കി പീരുമേട് സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്.

കോളേജ് വിദ്യാർത്ഥികളെ മാത്രം കേന്ദ്രീകരിച്ചാണ് ഇവരുടെ ലഹരി വില്‍പന.

ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. ലഹരി ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് വാങ്ങി നാട്ടിലെത്തിച്ച്‌ വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വൻ വിലയ്ക്ക് വില്‍ക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന.

പ്രതികളുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ശൃംഖലയിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.