തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡനക്കേസ്; പരാതി നല്‍കിയത് ചികിത്സയ്ക്കെത്തിയ സ്‌ത്രീ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് മുൻ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതിയില്‍ കേസെടുത്ത് പൊലീസ്.

ഡോക്‌ടർ സുനില്‍ കുമാറിനെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്.ചികിത്സയ്ക്കെത്തിയ സ്ത്രീയാണ് പരാതി നല്‍കിയത്.

2023 മുതല്‍ ഡോക്‌ടറുമായി ബന്ധമുണ്ടെന്ന് പരാതിയില്‍ പറയുന്നു. ചികിത്സയ്ക്കെത്തിയപ്പോള്‍ സൗഹൃദമായി. തുടർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നിലവില്‍ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫാണ് ഡോ. സുനില്‍ കുമാർ.