സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും; കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ വിമർശനവുമായി രാഹുല്‍ ഗാന്ധി

വയനാട്: കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

 

സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് നടക്കുന്ന ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് ഉദ്ഘാടനം ചെയ്തു.