വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം അനിവാര്യം: ഫ്രാൻസിസ് ജോർജ് എം.പി 

കോട്ടയം:  തൊഴിൽ മേഖലക്ക് അനുയോജ്യമല്ലാത്ത പഠനരീതികൾ കാരണം ഉയർന്ന വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ എണ്ണം കൂടി വരുന്നതും, വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കൂട്ടപാലായനവും കണക്കിലെടുത്ത് വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു.

 

കെ.എസ്.സി സംസ്ഥാന ക്യാമ്പിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള ഈ വെല്ലുവിളി മറികടക്കണമെങ്കിൽ പാഠ്യപദ്ധതി കാലോചിതമായി പരിഷ്കരിക്കുകയും, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, തൊഴിലധിഷ്ഠിത കോഴ്സുകൾ എന്നിവ നടപ്പിലാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

 

കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ ജോസഫ്, അഡ്വ. മൈക്കിൾ ജയിംസ്,വിനു ജോബ്, ആൽബിൻ ആൻഡ്രൂസ്, അഭിഷേക് ബിജു, ജോർജ് മാത്യു, ജോർജ് ജോസഫ്, നോയൽ ലൂക്ക്, അശ്വിൻ പടിഞ്ഞാറേക്കര,ജിൻസ് നിരപ്പേൽ, തേജസ് ബി, തോമസ് അലക്സ്, സച്ചിൻ സുനിൽ, ഡെൽവിൻ ജോസ്, ആൽബിൻ ഇട്ടിച്ചെറിയ, അൽത്താഫ് നൗഷാദ്, ടോജിൻ ടെന്നിസൺ, അദ്വൈദ് ജൈയ്മോൻ, അനന്തു സി അനിൽ, ഫെബിൻ ബെന്നി, അനന്തു സന്തോഷ്, അരവിന്ദ് ജോൺ എന്നിവർ പ്രസംഗിച്ചു.

 

കേരള വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ അടങ്ങിയ രൂപരേഖ പ്രതിപക്ഷ നേതാവിന് സമർപ്പിക്കുവാനും ക്യാമ്പ് തീരുമാനിച്ചു