സ്വർണ വില അതിവേഗം കുതിച്ചുയരുകയാണ്. ഇന്ന് രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയതിന് പിന്നാലെ ഉച്ചക്ക് ശേഷവും വില വർധിച്ചു. കുറച്ചുദിവമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്ന് രാവിലെ വര്‍ധിക്കുകയായിരുന്നു. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 1,15,320 രൂപയാണ് പുതിയ വില. ഗ്രാമിന് 14,415 രൂപയും. രാവിലത്തേതിനെ അപേക്ഷിച്ച് 70 രൂപയുടെ വര്‍ധനവാണ് ഉഗ്രാമിന് ച്ചകഴിഞ്ഞ് ഉണ്ടായിരിക്കുന്നത്. പവന് 560 രൂപയുടെ വര്‍ധനവും. 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു പവന് 94,760 രൂപയും ഗ്രാമിന് 11,845 രൂപയുമാണ് നിലവിലെ വിപണിവില. 60 രൂപയാണ് ഗ്രാമിന് വര്‍ധിച്ചിരിക്കുന്നത്. പവന് 480 രൂപയുടെ വര്‍ധനവും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് ഉണ്ടായിട്ടില്ല. രൂപയുടെ മൂല്യം ഇടിഞ്ഞതും ഡോളറിന്റെ മൂല്യത്തിലെ മുന്നേറ്റവും ക്രൂഡ് ഓയിലിന്റെ വിലവര്‍ധനവുമാണ് വില കൂടാന്‍ കാരണം.
വീണ്ടും വർധിച്ച് സ്വർണവില; ഇന്ന് ഉച്ചക്ക് ശേഷവും വില ഉയർന്നു
