തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ ഇളവ് 27 വയസ്സ് വരെ മാത്രം; ഉത്തരവിറക്കി സര്‍ക്കാര്‍.അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുകയാണെങ്കിലും പ്രായപരിധി കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് അനുവദിക്കില്ല. കെ.എസ്.ആര്‍.ടി.സി. നേരത്തെ പ്രായപരിധി 27 ആയി കുറച്ചിരുന്നു.
വിദ്യാര്‍ത്ഥി കണ്‍സെഷനുള്ള പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചവര്‍വരെ നിരക്കിളവിന് അപേക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി. നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ച്ചയായിട്ടാണ് സ്വകാര്യ ബസുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയത്. ജനുവരി മുതല്‍ പ്രാബല്യത്തില്‍വരും.
