‘ഡോക്ടര്‍’ പദവി എംബിബിഎസുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല; ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ഉപയോഗിക്കാം: നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ‘ഡോക്ടർ’ എന്ന പദവി എം.ബി.ബി.എസുകാർക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടില്ലെന്ന് ഹൈക്കോടതി. ഈ പദവി മെഡിക്കല്‍ ബിരുദമുള്ളവർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും കോടതി വ്യക്തമാക്കി.

ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും ‘ഡോക്ടർ’ എന്ന് പേരിനൊപ്പം ചേർക്കാമെന്നും ഇന്ത്യൻ മെഡിക്കല്‍ അസോസിഷേയൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

സംസ്ഥാനത്ത് വ്യാപകമായി ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളും ഡോ. എന്ന പേരിലാണ് ചികിത്സ നടത്തുന്നതെന്നും ഇങ്ങനെ ചികിത്സ നടത്താൻ അധികാരമില്ലയെന്നും അവ‍‍‌ർ വെറും സഹായികള്‍ മാത്രമാണെന്നുമാാണ് ഐഎംഎയുടെ ഹർജിയില്‍ ചൂണ്ടിക്കാണിച്ചത്.

ഐഎംഎയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അവർക്ക് രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.