രാഹുല്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശം, അയോഗ്യത നടപടിക്ക് നിയമോപദേശം തേടും; സ്പീക്കര്‍ എഎന്‍ ഷംസീര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്തു തുടരുന്നത് മോശം സന്ദേശമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍.

ഒരു ആരോപണമല്ല, തുടര്‍ച്ചയായി ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. വളരെ ഗൗരവമേറിയ കാര്യമാണിത്. എത്തിക്‌സ് ആന്റ് പ്രവിലേജ് കമ്മിറ്റി പരിശോധിക്കുമെന്നും സ്പീക്കര്‍ ഷംസീര്‍ പറഞ്ഞു.

രാഹുലിനെ അറസ്റ്റ് ചെയ്ത വിവരം അടക്കം ഔദ്യോഗികമായി നിയമസഭയെ അറിയിക്കേണ്ടതാണ്. അതിനുശേഷം നിയമസഭ ഇക്കാര്യം പരിശോധിക്കും. അയോഗ്യനാക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും സ്പീക്കര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.