കണ്ണൂരിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു

കണ്ണൂർ : എലിവിഷം കഴിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. എടക്കോം കണാരംവയലിൽ കൊച്ചുവീട്ടിൽ മാത്തുക്കുട്ടി(53)യാണ് മരിച്ചത്.

ജനുവരി രണ്ടിന് വൈകുന്നേരമാണ് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഭാര്യ : അനില. മക്കൾ: സ്നേഹ, സാന്ദ്ര, ശിൽപ. മരുമകൻ : അമൽ(വിമലശേരി)

സഹോദരങ്ങൾ: മേരി (തേർമല),തങ്കച്ചൻ(പെരിങ്ങാല), സാലി(വെള്ളാട്), വാവച്ചൻ, റെജി(കർണാടക).

 

സംസ്‌കാരം ഇന്ന് (വ്യാഴം) വൈകുന്നേരം നാലിന് എടക്കോം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.