മസ്‌ക്കറ്റിൽ ട്രക്കിങ്ങിനിടെ അപകട മരണം; മരിച്ചത് ഗായിക ചിത്ര അയ്യരുടെ സഹോദരി

മസ്‌കത്തില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം തഴവ സ്വദേശിനി ശാരദ അയ്യരാണ് മരിച്ചത്. മസ്‌കത്തിലെ മലനിരകളില്‍ ട്രക്കിങ് നടത്തുന്നതിനിടെയായിരുന്നു അപകടം. പ്രശസ്ത പിന്നണി ഗായികയും നടിയുമായ ചിത്ര അയ്യരുടെ സഹോദരി കൂടിയാണ് അന്തരിച്ച ശാരദ അയ്യര്‍. പ്രമുഖ കൃഷി ശാസ്ത്രജ്ഞരായിരുന്ന ഡോ. ആര്‍ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകളാണ് ശാരദ അയ്യര്‍. പിതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് മസ്‌കത്തിലേക്ക് മടങ്ങിയത്. മസ്‌കറ്റിലെ കുന്നുകളിൽ ട്രെക്കിംഗ് നടത്തുകയായിരുന്നു ശാരദ. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ വീഴ്ചയോ അപകടമോ ആണ് മരണകാരണമെന്നാണ് വിവരം.