കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. സിഎസ്‌എല്ലിന്റെ മുംബൈ ഷിപ്പ് റിപ്പയര്‍ യൂണിറ്റിലേക്കാണ് നിയമനം.
സീനിയര്‍ പ്രോജക്‌ട് ഓഫീസര്‍, തസ്തികകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ സിഎസ്‌എല്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ പ്രോജക്‌ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്.
പ്രോജക്‌ട് ഓഫീസര്‍ (മെക്കാനിക്കല്‍) = 01 ഒഴിവ്
പ്രോജക്‌ട് ഓഫീസര്‍ (ഇലക്‌ട്രിക്കല്‍) = 3 ഒഴിവ്
കാലാവധി & നിയമനം
കരാര്‍ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തേക്കാണ് നിയമനം നടക്കുന്നത്. സിഎസ്‌എല്ലിന്റെ മുബൈ തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന കമ്ബനിയിലാണ് നിയമിക്കുക.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 46,000 രൂപ തുടക്ക ശമ്പളം ലഭിക്കും. ഇത് പിന്നീട് പ്രതിവര്‍ഷം 2000 രൂപ വര്‍ധിപ്പിക്കും.
പ്രായപരിധി
30 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ 1995 ഡിസംബര്‍ 23ന് ശേഷം ജനിച്ചവരായിരിക്കണം.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
പ്രോജക്‌ട് ഓഫീസര്‍ (മെക്കാനിക്കല്‍)
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിഗ്രി നേടിയിരിക്കണം.
ഷിപ്പ് ബില്‍ഡിങ് കമ്പനി OR ഷിപ്പ് റിപ്പയര്‍ കമ്ബനി OR മറൈന്‍ റിലേറ്റഡ് കമ്പനികളില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം.
പ്രോജക്‌ട് ഓഫീസര്‍ (ഇലക്‌ട്രിക്കല്‍)
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിഗ്രി നേടിയിരിക്കണം.
ഷിപ്പ് ബില്‍ഡിങ് കമ്പനി/ ഷിപ്പ് റിപ്പയര്‍ കമ്ബനി/ മറൈന്‍ റിലേറ്റഡ് കമ്ബനികളില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് പ്രോജക്‌ട് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി നല്‍കിയിരിക്കുന്ന Apply ബട്ടണ്‍ ഉപയോഗിക്കുക.
അപേക്ഷ: https://cochinshipyard.in/careerdetail/career_locations/733
