ചർമം തിളക്കമുള്ളതാക്കാം;  ഒരല്‍പം കാപ്പിപ്പൊടി മതി

ചർമ്മം സുന്ദരമാക്കാൻ  ഏറ്റവും മികച്ച കൂട്ടാണ് കാപ്പിപ്പൊടിയും, മഞ്ഞളും, തേനും, കടലമാവും. ചർമ്മത്തിലെ മൃതകോശങ്ങള്‍ നീക്കാനും, കരുവാളിപ്പ് മാറ്റാനും, മുഖത്തിന് പ്രസരിപ്പ് നല്‍കാനും ഈ ചേരുവകള്‍ സഹായിക്കും.

കാപ്പിയിലെ ആന്റി ഓക്സിഡന്റുകള്‍ചർമ്മത്തിന് ഉന്മേഷം നല്‍കുമ്ബോള്‍, കടലമാവ് നല്ലൊരു സ്‌ക്രബറായി പ്രവർത്തിക്കുന്നു. മഞ്ഞളും തേനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ഈർപ്പം നിലനിർത്താനും സഹായിക്കും. ദിവസവും ഉപയോഗിക്കാവുന്ന ഈ ഫേസ് പാക്ക് എങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കാം.

ചേരുവകള്‍

കാപ്പിപ്പൊടിയും

മഞ്ഞള്‍പ്പൊടി

തേൻ

കടലമാവ്

 

തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളില്‍ കാപ്പിപ്പൊടിയെടുക്കാം. അതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും, അല്‍പം കടലമാവം ചേർത്തിളക്കാം. ഇതില്‍ ആവശ്യത്തിന് തേൻ ചേർത്തിളക്കി യോജിപ്പിക്കാം.

 

ഉപയോഗിക്കേണ്ട വിധം

ക്ലെൻസ് ചെയ്ത മുഖത്ത് തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റു കഴിഞ്ഞ് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ശേഷം സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസർ പുരട്ടാം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

പ്രകൃതിദത്തമായ ചേരുവകളാണെങ്കിലും ഇവ അലർജി ഉണ്ടാക്കുന്നതിനു കാരണമായേക്കാം. അതിനാല്‍ പാച്ച്‌ ടെസ്റ്റ് ചെയ്യാൻ മറക്കരുത്.