കേരള പൊലീസില്‍ അഡ്മിന്‍ അസിസ്റ്റന്റ്; തുടക്ക ശമ്പളം അരലക്ഷം; കേരള പി എസ്‌ സി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പൊലിസിന് ഡിപ്പാർട്ട്‌മെന്റിന് കീഴില്‍ എസ്.സി, എസ്.ടി വിഭാഗക്കാർക്കായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു.

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ നിയമനം. താല്‍പര്യമുള്ളവർക്ക് കേരള പിഎസ്‌സി വെബ്‌സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈനായി അപേക്ഷിക്കാം.

അവസാന തീയതി: ഒക്ടോബർ 03

തസ്തികയും ഒഴിവുകളും

കേരള പൊലിസ് വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്.

കാറ്റഗറി നമ്പർ : 293/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 59,300 രൂപമുതല്‍ 1,20,900 രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

25 വയസ് മുതല്‍ 41 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02.01.1984 നും 01.01.2000 നുമിടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ).

നിശ്ചിത പ്രായപരിധിയിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തില്‍ ഉയർന്ന പ്രായപരിധിയില്‍ 50 വയസ്സുവരെ ഇളവ് അനുവദിക്കുന്നതാണ്. എന്നാല്‍ യാതൊരു കാരണവശാലും 50 വയസ്സ് കവിയാൻ പാടില്ല.

യോഗ്യത

യു.ജി.സി അംഗീകൃത സർവ്വകലാശാലയില്‍ നിന്നോ കേന്ദ്രസർക്കാർ സ്ഥാപിത നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നോ കേരള സർക്കാർ സ്ഥാപിത ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നോ നേടിയ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

പരിശീലനം: ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ഓരോ വ്യക്തിയും ആറ് മാസത്തേക്ക് ഐ എം ജിയില്‍ ഇൻ-സർവീസ് പരിശീലനത്തിനും, ബാക്കി ആറ് മാസം സംസ്ഥാന പോലീസ് മേധാവി തീരുമാനിക്കുന്ന ഒരു സ്ഥാപനത്തില്‍ പരിശീലനത്തിനും വിധേയമാകേണ്ടതാണ്. പരിശീലന കാലയളവില്‍, ഉദ്യോഗാർത്ഥിക്ക് തസ്തികയോടൊപ്പം ചേർത്തിട്ടുള്ള ഏറ്റവും കുറഞ്ഞ ശമ്ബള സ്‌കെ യിലും അലവൻസുകളും നല്‍കും. പരിശീലന
കാലയളവ് പ്രൊബേഷനായി കണക്കാക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/ ‌