കോട്ടയം: മൃഗ സംരക്ഷണ വകുപ്പില്‍ സ്ഥിര ജോലി നേടാൻ അവസരം. വെറ്ററിനറി സർജൻ ഗ്രേഡ് II തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.
കേരള പിഎസ്.സിക്ക് കീഴില്‍ നടക്കുന്ന സ്പെഷ്യല്‍ നിയമനമാണിത്. വിശദവിവരങ്ങള്‍ ചുവടെ. അപേക്ഷകള്‍ ഒക്ടോബർ 3ന് മുൻപായി നല്‍കണം.
തസ്തികയും ഒഴിവുകളും
മൃഗ സംരക്ഷണ വകുപ്പില്‍ വെറ്ററിനറി സർജൻ ഗ്രേഡ് II. എസ്.സി.സി.സി സമുദായക്കാർക്ക് മാത്രമായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്പർ: 311/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപ മുതല്‍ 1,15,300 രൂപവരെ ശമ്പളമായി ലഭിക്കും. പുറമെ സർക്കാർ സർവീസുകാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 42 വയസ് വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികള്‍ 02.01.1983നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
എസ്.സി.സി.സി സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കണം.
വെറ്ററിനറി സയൻസില്‍ ബിരുദം നേടിയിരിക്കണം.
1984 ലെ ഇന്ത്യൻ വെറ്ററിനറി കൗണ്‍സില്‍ ആക്ടിന് അനുസൃതമായി കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
മലയാള ഭാഷ കൈകാര്യം ചെയ്ത് പരിജ്ഞാനം ആവശ്യമാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
കുറിപ്പ്
സംവരണ വിഭാഗങ്ങളില്‍പ്പെടാത്ത ഉദ്യോഗാർത്ഥികള്‍ സമർപ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അങ്ങനെയുള്ളവർക്ക് അപേക്ഷ നിരസിച്ചുകൊണ്ടുള്ള അറിയിപ്പ് പ്രത്യേകമായി നല്‍കുന്നതല്ലെന്ന് പിഎസ് സി അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികള്‍ക്ക് മലയാള ഭാഷയിലുള്ള പരിജ്ഞാനം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കമ്മീഷൻ പരിശോധിക്കുന്നതായിരിക്കും.
