തിരുവനന്തപുരം: കേരള റബ്ബര്‍ ലിമിറ്റഡ് (KRL) ല്‍ ജോലി നേടാന്‍ അവസരം. ടെക്നിക്കല്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവുകള്‍. താല്പര്യമുള്ളവര്ക്ക് കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അവസാന തീയതി: ആഗസ്റ്റ് 27.
തസ്തിക & ഒഴിവ്
കേരള റബ്ബര്‍ ലിമിറ്റഡ് ടെക്നിക്കല്‍ ഓഫീസര്‍. ആകെ ഒഴിവുകള്‍ 02. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
ടെക്നിക്കല്‍ ഓഫീസര്‍ (ലേറ്റക്സ് പ്രൊഡക്ട്സ്) = 01 ഒഴിവ്
ടെക്നിക്കല്‍ ഓഫീസര്‍ (ഡ്രൈ പ്രൊഡക്ട്സ്) = 01 ഒഴിവ്
പ്രായപരിധി
40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.08.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
ടെക്നിക്കല്‍ ഓഫീസര്‍ (ലേറ്റക്സ് പ്രൊഡക്ട്സ്)
റബ്ബര്‍ ടെക്നോളജിയില്‍ ബിടെക്. മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്സ്പീരിയന്‍സ്. അല്ലെങ്കില്‍ റബ്ബര്‍ ടെക്നോളജിയില്‍ ഡിപ്ലോമയും, കൂടെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ടെക്നിക്കല്‍ ഓഫീസര്‍ (ഡ്രൈ പ്രൊഡക്ട്സ്)
ശമ്പളം
ടെക്നിക്കല്‍ ഓഫീസര്‍ (ലേറ്റക്സ് പ്രൊഡക്ട്സ്) = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
ടെക്നിക്കല്‍ ഓഫീസര്‍ (ഡ്രൈ പ്രൊഡക്ട്സ്) = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ ഇന്റര്‍വ്യൂ നടത്തിയാണ് സെലക്ഷന് നടത്തുക.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് വെബ്സൈറ്റ് https://cmd.kerala.gov.in/ സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് റിക്രൂട്ട്മെന്റ് സെലക്ട് ചെയ്യുക. റബ്ബര്‍ ബോര്‍ഡ് ലിമിറ്റഡ് നിയമനത്തിന്റെ ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
തന്നിരിക്കുന്ന ആപ്ലിക്കേഷന്‍ ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.
