തൃശൂർ: വനം വകുപ്പിന് കീഴില്‍ തൃശൂരിലുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പമ്ബ് ഓപ്പറേറ്റര്‍, പ്ലംബര്‍, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 16 വരെ ഓഫ്‌ലൈനായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പമ്പ് ഓപ്പറേറ്റര്‍, പ്ലംബര്‍, ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 07. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പമ്പ് ഓപ്പറേറ്റര്‍ = 01
പ്ലംബര്‍ = 01
ജൂനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) = 01
ജൂനിയര്‍ അസിസ്റ്റന്റ് = 01
അസിസ്റ്റന്റ് പമ്ബ് ഓപ്പറേറ്റര്‍ = 03
പ്രായപരിധി
ജൂനിയര്‍ അസിസ്റ്റന്റ് ഒഴികെയുള്ള തസ്തികകളില്‍ 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാം. ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 36 വയസ് വരെയാണ് പ്രായപരിധി.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19,310 രൂപയ്ക്കും 22,240 രൂപയ്ക്കുമിടയില്‍ ശമ്പളം അനുവദിക്കും.
യോഗ്യത
പമ്പ് ഓപ്പറേറ്റർ
എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യം.
കേരള സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന മോട്ടോർ മെക്കാനിക്‌സ് അല്ലെങ്കില്‍ ഇലക്‌ട്രീഷ്യൻ ട്രേഡില്‍ ഐ.ടി.ഐ / ഐ.ടി.സി സർട്ടിഫിക്കറ്റും ആവശ്യമാണ്.
കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകള്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര / സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പമ്ബ് ഓപ്പറേറ്റർ / പ്ലംബർ / തത്തുല്യ ജോലിയില്‍ ഒരു വർഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റർ
എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യം.
ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകള്‍, കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ പമ്പിംഗ് പ്ലാന്റുകള്‍ പ്രവർത്തിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
പ്ലംബർ
എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യം.
കേരള സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന പ്ലംബർ ട്രേഡില്‍ ഐ.ടി.ഐ / ഐ.ടി.സി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകള്‍, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര / സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പ്ലംബർ തസ്തികയില്‍ ഒരു വർഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്)
അംഗീകൃത സർവകലാശാലയില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം
കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എം.എസ്. ഓഫീസില്‍ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
ജൂനിയർ അസിസ്റ്റന്റ്
അംഗീകൃത സർവകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം
കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്ന് എം.എസ്. ഓഫീസില്‍ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
അപേക്ഷ
താല്‍പര്യമുള്ളവർ പ്രായം, യോഗ്യത, എക്‌സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍/ കോപ്പികള്‍ സഹിതം നിർദ്ദിശ്ട ഫോർമാറ്റില്‍ അപേക്ഷ ഫോം തയ്യാറാക്കി താഴെ കാണുന്ന വിലാസത്തില്‍ അയക്കണം.
‘ഡയറക്ടർ, തൃശൂർ സുവോളജിക്കല്‍ പാർക്ക്, പുത്തൂർ (പിഒ), കുരിശുമുളകു സമീപം, തൃശൂർ -680014, കേരളം
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: thrissurzoologicalpark@gmail.com ബന്ധപ്പെടുക.
