കൊവിഡ് 19 കേസുകൾ ഇന്ത്യയിൽ കൂടുന്നു. ഏകദേശം 1000-അധികം സജീവ കേസുകൾ നിലവിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ജെ എൻ 1 വകഭേദമാണ് വീണ്ടും കൊവിഡ് വർദ്ധനവിന് കരണമായത്.
ലോകാരോഗ്യ സംഘടന ഇതുവരെ ജെ എൻ1 വേരിയന്റിനെ ആശങ്കാജനകമായ വേരിയൻറായി തരംതിരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അണുബാധ ശരിരത്തിൽ പ്രവേശിച്ചാൽ രോഗി നാല് ദിവസത്തിനുള്ളിൽ തന്നെ സുഖം പ്രാപിക്കും. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പനി, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഈ കൊവിഡ് കാലത്ത് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ഒന്ന്
കെെകൾ ഇടയ്ക്കിടെ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് കഴുകുക എന്നതാണ് പ്രധാനം. പുറത്ത് പോകുമ്പോൾ പൊതു ടോയ്ലറ്റിൽ പോകുമ്പോൾ സാനിന്റെെസർ ഉപയോഗിക്കുക.
രണ്ട്
യാത്ര പോകുമ്പോൾ ഫസ്റ്റ് എയിഡ് ബോക്സ് എപ്പോഴും കെെയ്യിൽ കരുതുക. പ്രധാനപ്പെട്ട മരുന്നുകൾ സൂക്ഷിക്കുക. ആവശ്യത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ സാനിറ്റൈസർ, ഫെയ്സ് മാസ്ക്, ടിഷ്യു എന്നിവ ബോക്സിൽ ഉണ്ടായിരിക്കണം.
മൂന്ന്
കൊവിഡ് സമയത്ത് യാത്ര പോകുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക. ഇത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.
നാല്
ഈ കൊവിഡ് സമയത്ത് പുറത്ത് നിന്നുളള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കാരണം അവ രോഗ സാധ്യത കൂട്ടുകയും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയും കൂട്ടും. കുട്ടികൾക്ക് പൊതുവേ ദുർബലമായ പ്രതിരോധവ്യവസ്ഥയാണ് ഉള്ളത്. അതിനാൽ തന്നെ അവർ മുതിർന്നവരേക്കാൾ എളുപ്പത്തിൽ കൊറോണവൈറസ് ബാധിതരാവും.
അഞ്ച്
പുറത്തിറങ്ങുമ്പോൾ എപ്പോഴും അകലം പാലിക്കുക. ഇത് രോഗ സാധ്യത കുറയ്ക്കും.
ആറ്
കൃത്യമായി പ്ലാൻ ചെയ്ത് അതിന് അനുസരിച്ച് മുന്നോട്ട് പോകണം. യാത്രയ്ക്ക് വേണ്ടതെല്ലാം കൈവശമുണ്ടെന്ന് ഉറപ്പാക്കണം. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ, അവിടുത്തെ നിലവിലെ അവസ്ഥ, താമസ സൗകര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടായിരിക്കണം.
