കോട്ടയം: രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. ധാരാളം ആളുകളെ ഒരു പ്രധാന പ്രശ്നവുമാണ് ഇത്.
പലപ്പോഴും പല സമയത്തും ഇതിലെ വ്യതിയാനം ആളുകളെ പ്രയാസത്തിലാക്കാറുണ്ട്. പ്രധാനമായും ബ്ലഡ് ഷുഗർ ഉയരുമ്പോള്‍ ശരീരം 7 ലക്ഷണങ്ങള്‍ കാണിക്കും. ഇത് മനസിലാക്കിയാല്‍ സാഹചര്യം തിരിച്ചറിഞ്ഞ് ഉചിതമായത് ചെയ്യാനും സാധിക്കും.
പ്രധാന ലക്ഷണങ്ങള്‍
രാവിലെ തുടർച്ചയായി ഓക്കാനിക്കുന്നതും ഛർദ്ദിപോലെ തോന്നുന്നത് ഉയർന്ന ബ്ലഡ് ഷുഗറിനെ സൂചിപ്പിക്കുന്നു.
ഉറങ്ങിയെണീറ്റതിനു ശേഷം തോന്നുന്ന തുടർച്ചയായ തളർച്ച, ക്ഷീണം
രാവിലെയുള്ള അനിയന്ത്രിതമായ തലവേദന
കണ്ണിനു മങ്ങല്‍ തോന്നുന്നതും, കാഴ്ച്ച വ്യക്തമല്ലാത്തതും ഉയർന്ന ബ്ലഡ് ഷുഗറിനെ സൂചിപ്പിക്കുന്നു
വായും നാക്കും വരളുന്നത് ഉയർന്ന ബ്ലഡ് ഷുഗറിനെ സൂചിപ്പിക്കുന്നു
പുലർച്ചെ സമയങ്ങളില്‍ തുടർച്ചയായി മൂത്രം ഒഴിക്കുന്നത്
അമിതമായ ദാഹം പലപ്പോഴും തോന്നാറുണ്ടെങ്കില്‍ അടിയന്തിരമായി ബ്ലഡ് ഷുഗർ പരിശോധിക്കണം.
ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് വളരെ പ്രയോജനകരമാണ്. അതുകൊണ്ട് തന്നെ ഗോരാവസ്ഥ മനസിലാക്കാനും ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടാനും തയാറാകണം.
