കോട്ടയം: കോട്ടയം അയർക്കുന്നത്ത് ലോറിയിടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ച സംഭവത്തില്‍ നിർത്താതെ പോയ ലോറി അയർക്കുന്നം പൊലീസ് കണ്ടെത്തി.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും വർക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ അപകടത്തിനിടയാക്കിയ ലോറി കണ്ടെത്തിയത്.
മാർച്ച് ഏഴിന് രാത്രി മണ്ണനാല്‍തോട് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മനോരഞ്ജൻ സർദാറിനെ ഇടിച്ച ലോറിയാണ് നിർത്താതെ പോയത്. പരിക്കേറ്റ മനോരഞ്ജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
ഇതിന് പിന്നാലെ അപകടത്തില്‍ കേസ് രജിസ്റ്റർ ചെയ്ത അയർക്കുന്നം പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവ ദിവസം വാഹനം ഓടിച്ച അയർക്കുന്നം പുന്നത്തുറ തോണിക്കുഴിയില്‍ ജോമോനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
