ആയിരത്തിലേറെ തൊഴിലവസരങ്ങളുമായി കരിയർ എക്സ്പോ; സംസ്ഥാന യുവജന കമ്മീഷൻ തൊഴിൽമേല മാർച്ച് 18ന് കോട്ടയം മന്നാനം കെ.ഇ കോളേജിൽ; പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം; കൂടുതൽ വിവരങ്ങൾക്ക് 7907565474, 0471-2308630

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ മാർച്ച്‌ 18ന് രാവിലെ ഒൻപതുമണി മുതല്‍ കോട്ടയം മാന്നാനം കെ.ഇ. കോളേജില്‍ വെച്ച്‌ ‘ കരിയർ എക്‌സ്‌പോ 2025’ തൊഴില്‍മേള സംഘടിപ്പിക്കുന്നു.


18-40 വയസ് പ്രായമുള്ളവർക്കു സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്ബനികള്‍ പങ്കെടുക്കുന്ന കരിയർ എക്‌സ്‌പേയില്‍ ആയിരത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും.

 

പുതുമുഖങ്ങള്‍ക്കും തൊഴില്‍ പരിചയമുള്ളവർക്കും കരിയർ എക്‌സ്‌പോയില്‍ പങ്കെടുക്കാം.

യുവജനങ്ങള്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും യുവജന കമ്മീഷൻ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in)നല്‍കിയിട്ടുള്ള ലിങ്ക് വഴി തൊഴില്‍ മേളയില്‍ അപേക്ഷിക്കാം. ഫോണ്‍: 7907565474, 0471-2308630.