പട്ടിണി വിളിച്ച്‌ വരുത്തരുത്; വീട്ടില്‍ സന്തോഷവും സമ്പത്തും എപ്പോഴും ഉണ്ടാകണമെന്നാണോ? എങ്കിൽ വീട്ടില്‍ ഈ നാല് വസ്തുക്കള്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം

കോട്ടയം: വീട്ടില്‍ സന്തോഷവും സമ്പത്തും എപ്പോഴും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന ചില തെറ്റുകള്‍ ഇവ വീട്ടില്‍ നിന്ന് അകന്നുപോകുന്നതിന് കാരണമാകുന്നു.

പലപ്പോഴും അത് വാസ്തുപ്രകാരം പരിഹരിക്കാൻ കഴിയും. വാസ്തുശാസ്ത്രം അനുസരിച്ച്‌ വീട്ടിലുള്ള ചില കാര്യങ്ങള്‍ ഒഴിഞ്ഞ് കിടക്കാൻ പാടില്ല. അത് വലിയ ദോഷമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ധാന്യം

വീട്ടില്‍ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ ഒരിക്കലും ഒഴിഞ്ഞ് കിടക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ധാന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ ശൂന്യമായി കിടന്നാല്‍ അന്നപൂർണദേവിയുടെ കോപത്തിന് ഇടയാക്കുന്നു. ഇത് കുടുംബത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

പൂജാ പാത്രം

പൂജയ്ക്കുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന പാത്രവും ഒരിക്കലും ഒഴിഞ്ഞ് കിടക്കരുത്. പ്രത്യേകിച്ച്‌ പൂജയ്ക്കുപയോഗിക്കുന്ന കിണ്ടിയില്‍ എപ്പോഴും വെള്ളം ഉണ്ടായിരിക്കണം. ഇത് ജീവിതത്തില്‍ ഐശ്വര്യ നിറയ്ക്കുന്നു.

ലോക്കർ

ഒരു കാരണവശാലും വീട്ടിലെ ലോക്കർ കാലിയായി കിടക്കരുത്. ഒരു രൂപയെങ്കിലും ഇവിടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ലോക്കർ മാത്രമല്ല നിങ്ങളുടെ പേഴ്സും ഒരിക്കലും കാലിയാവരുത്. ചില്ലറ നാണയങ്ങളെങ്കിലും ഇതില്‍ സൂക്ഷിച്ചിരിക്കണം. ഇത് ഐശ്വര്യത്തെയും സമൃദ്ധിയെയും ആകർഷിക്കുന്നു. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിങ്ങളുടെ ജീവിതത്തില്‍ നിറയുന്നു.

ബക്കറ്റ്

കുളിമുറിയിലെ ബക്കറ്റും ഒഴിഞ്ഞ് കിടക്കരുതെന്ന് വാസ്തുശാസ്ത്രത്തില്‍ പറയുന്നു. എപ്പോഴും അല്‍പം വെള്ളം അതില്‍ വയ്ക്കണം. അല്ലാത്ത പക്ഷം വാസ്തുപ്രകാരം അത് ദോഷങ്ങള്‍ വരുത്തുന്നു. ദാരിദ്ര്യത്തിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു.