കോട്ടയം: പ്രോടീൻ കൊണ്ട് സമ്പന്നമാണ് ചിക്കൻ.
അതുകൊണ്ട് തന്നെ നോണ്‍ വെജിറ്റേറിയൻസ് പല തരത്തിലും സ്വാദിലും വീടുകളില്‍ ചിക്കൻ ഉണ്ടാക്കാറുണ്ട്.
എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപ് ചിക്കൻ ശരിയായ രീതിയില്‍ വൃത്തിയാക്കേണ്ടതുണ്ട്. ചിക്കൻ എളുപ്പത്തില്‍ വൃത്തിയാക്കൻ ഈ 5 രീതിയില്‍ ചെയ്ത് നോക്കൂ.
കൈകഴുകണം
ചിക്കൻ കഴുകുന്നതിന് മുന്നേ നിങ്ങളുടെ കൈകള്‍ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കാരണം നിങ്ങളുടെ കൈകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കള്‍ ചിക്കനിലേക്ക് പകരാൻ സാധ്യതയുണ്ട്. 20 സെക്കന്റോളം സോപ്പ് അല്ലെങ്കില്‍ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കൈകഴുകിയതിന് ശേഷം ചിക്കൻ വൃത്തിയാക്കാവുന്നതാണ്.
ഉപ്പ്
ഉപ്പ് ഉപയോഗിച്ച് ചിക്കൻ വൃത്തിയാക്കാൻ സാധിക്കും. ഒരു ലിറ്റർ വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പിട്ടതിന് ശേഷം അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കാം. കുറച്ച് നേരം അങ്ങനെ വെച്ചതിന് ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്.
നാരങ്ങ നീര്
പ്രകൃതിദത്തമായി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഒരു ലിറ്റർ വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേർക്കണം. ശേഷം ചിക്കൻ അതിലേക്ക് ഇട്ടുകൊടുക്കാം. 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്.
വിനാഗിരി
ചിക്കൻ കഴുകി വൃത്തിയാക്കിയാലും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കള്‍ പോകണമെന്നില്ല. വിനാഗിരി ചേർത്ത വെള്ളത്തില്‍ ചിക്കൻ കഴുകുന്നത് അണുക്കളെ എളുപ്പത്തില്‍ ഇല്ലാതാക്കാൻ സഹായിക്കും. ആവശ്യമെങ്കില്‍ കുറച്ച് മഞ്ഞള്‍പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്.
പാത്രം
ചിക്കൻ കഴുകി വൃത്തിയാക്കിയതിന് ശേഷം എവിടെയെങ്കിലും വയ്ക്കാതെ വൃത്തിയുള്ള പാത്രത്തില്‍ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കിച്ചൻ സ്ലാബിലോ വൃത്തിയില്ലാത്ത പാത്രത്തിലോ വെയ്ക്കാൻ പാടില്ല.
