കോട്ടയം: ഇന്ത്യയിലുടനീളം, കൂടുതലായും നദീതീരങ്ങളില്‍ കാണപ്പെടുന്ന ഒഷധ സസ്യമാണ് ദർഭപ്പുല്ല്. അതിനാല്‍ ആറ്റുദർഭ എന്ന പേരില്‍ അറിയപ്പെടുന്നു.
ഇത് ഒരു സ്വാഭാവിക ശീതീകരണ സസ്യമാണ്. ഇത് ശരീരത്തെ തണുപ്പിക്കുന്നു .കൂടാതെ ഇവയ്ക്ക് ദോഷകരമായ റേഡിയേഷനുകളെ തടയാനുള്ള കഴിവുണ്ട്. ത്വക്ക് രോഗങ്ങള്‍ ,വയറിളക്കം ,മൂത്രാശയരോഗങ്ങള്‍ ,മുലപ്പാല്‍ വർധന എന്നിവയ്ക്ക് ആയുർവേദത്തില്‍ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ദർഭ അഥവാ ദർഭപ്പുല്ല്.
ദർഭപ്പുല്ലിന്റെ വേരില്‍ സിലിൻഡ്രിൻ – mp-269° , അരുണ്ഡോയിൻ-mp-242° , ഫെർനിനോള് ,ഐസൊ ആർബോറിനോള് എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു .
ഉത്തരേന്ത്യയില്‍ ദർഭപ്പുല്ല് ഉപയോഗിച്ച് പായ നിർമ്മിക്കുന്നു .ഇത് കിടക്കാനും ഇരിക്കാനും ഉപയോഗിക്കുന്നു
പണ്ടുകാലങ്ങളില്‍ ഗ്രഹണ സമയത്ത് ഭക്ഷണ സാധനങ്ങള്‍ റേഡിയേഷനുകള്‍ ബാധിക്കാതിരിക്കാൻ ദർഭപ്പുല്ല് ഉപയോഗിച്ച് മൂടി വയ്ക്കുന്ന പതിവുണ്ടായിരുന്നു .x ray കിരണങ്ങളെ തടഞ്ഞുനിർത്താനുള്ള കഴിവ് ദർഭയ്ക്കുണ്ട് .
ദർഭപ്പുല്ല് ഔഷധഗുണങ്ങള്‍ .
കഫ പിത്ത വാതരോഗങ്ങള്‍ ശമിപ്പിക്കുന്നു .മൂത്രം കൂടുതല്‍ ഉല്പാദിപ്പിക്കുകയും പുറംതള്ളുകയും ചെയ്യുന്നു .മൂത്രത്തില്‍ കല്ലിനെ അലിയിച്ചു കളയുന്നു .മൂത്രതടസ്സം ഇല്ലാതാക്കുന്നു .മുലപ്പാല്‍ വർധിപ്പിക്കുന്നു .ചർമ്മരോഗങ്ങളും വ്രണങ്ങളും ശമിപ്പിക്കുന്നു .
ദർഭവേര് ,കുശവേര് ,ആറ്റുദർഭ വേര് ,നായ്ക്കരിമ്ബ് വേര് ,കരിമ്ബിൻ വേര് എന്നിവ അഞ്ചും ചേർന്നതാണ് തൃണപഞ്ചമൂലം എന്ന് ആയുർവേദത്തില്‍ അറിയപ്പെടുന്നത് .ഇവ രക്തപിത്തം ,പിത്ത രോഗങ്ങള്‍ എന്നിവ ശമിപ്പിക്കും .മൂത്രം വർധിപ്പിക്കും ,മൂത്രത്തില്‍ കല്ല് അലിയിച്ചു കളയും .എല്ലാവിധ മൂത്രാശയ രോഗങ്ങളെയും ശമിപ്പിക്കും .
എന്നാല്‍ കുശവേര് ,ദർഭവേര് ,കരിമ്ബിൻ വേര് ,വരിനെല്ലിൻ വേര് ,അമരവേര് എന്നിവയാണ് തൃണപഞ്ചമൂലം എന്നും ചില ആയുർവേദ ആചാര്യന്മാർക്ക് അഭിപ്രായമുണ്ട് .
