ദഹനക്കേടും വയറ്റിലെ അസ്വസ്ഥതയുമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. അത്തരത്തില്‍ ദഹനക്കേട് അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ഇഞ്ചി
ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ദഹന പ്രശ്നങ്ങള്‍ക്കുള്ള മികച്ച പരിഹാരമാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളും ഇതിന് സഹായിക്കും.
2. ഫ്ലക്സ് സീഡ്
ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഫ്ലക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. തൈര്
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. ബട്ടര്‍മില്‍ക്ക്
ബട്ടര്‍മില്‍ക്കും പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
5. ഉള്ളി
ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും നമ്മുടെ ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ നിലനിര്‍ത്താനും ഉള്ളി സഹായിക്കും. അതിനാല്‍ ഉള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
6. റാസ്ബെറി
നാരുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ റാസ്ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
