അരുവിത്തുറ സെന്റ് ജോർജ് കോളേജ് വജ്ര ജൂബിലി ആഘോഷം; കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയമണ്ട് ഡയലോഗ് വജ്ര ജൂബിലി സ്മാരക പൂർവ വിദ്യാർത്ഥി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു; പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി.എ. ബാബു എബ്രാഹം കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ എയ്ഡഡ് വിഭാഗം കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയമണ്ട് ഡയലോഗ് വജ്ര ജൂബിലി സ്മാരക പൂർവ വിദ്യാർത്ഥി പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു.

പ്രഭാഷണ പരമ്പര പ്രമുഖ സാമ്പത്തിക വിദഗ്ധൻ സി.എ. ബാബു എബ്രാഹം കള്ളിവയലിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്ത് യുവജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ കോളേജ് ബസാർ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ കോമേഴ്സ് വിഭാഗം മേധാവി ഷെറിൻ എലിസബത്ത് ജോൺ നാക്ക് കോഡിനേറ്റർ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.

പ്രധാനമായും 10 പ്രഭാഷണങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയത്. ഈ കലാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി ഇപ്പോൾ വിവിധ സ്ഥാപനങ്ങളുടെ ഉന്നത പദവികളിൽ ഇരിക്കുന്ന പൂർവ വിദ്യാർഥികളാണ് പ്രഭാഷണത്തിൽ പങ്കെടുക്കുന്നത്. പ്രഭാഷണ പരമ്പര ഫെബ്രുവരി 28ന് സമാപിക്കും.