പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്; യുവാവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി

കടുത്തുരുത്തി: പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു കടുത്തുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ യുവാവിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്പേല്‍ വീട്ടില്‍ കെ.ആര്‍. അജേഷിനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ ജഡ്ജി റോഷന്‍ തോമസ് വെറുതെ വിട്ടത്.

യുവാവായ അജേഷിനെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കാൻ 2023 ജൂലൈ മാസം പരാതിക്കാരി കളവായ കേസ് കെട്ടി ചമയ്ക്കുകയായിരുന്നുവെന്ന പ്രതിഭാഗം വാദം ശരിയെന്ന് കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. പി.രാജീവ് കോടതിയില്‍ ഹാജരായി.