പാലായിൽ സഹപാഠികൾ ചേർന്ന് ഒൻപതാം ക്ലാസുകാരനെ നഗ്നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവം; ‘തെലുങ്ക് സിനിമ പുഷ്പ’ അനുകരിച്ചതെന്ന് വിദ്യാർത്ഥികളുടെ മൊഴി

കോട്ടയം: പാലായിൽ ഒൻപതാം ക്ലാസുകാരനെ സഹപാഠികൾ ചേർന്ന് വിവസ്ത്രനാക്കി മർദിച്ച സംഭവം റാഗിങ്ങിൻ്റെ പരിധിയിൽ വരുമെന്ന് പോലീസ്. സി ഐ ജുവനൈൽ ജസ്റ്റിസ് ബോർഡിനും സിഡബ്ല്യുസിക്കും ഈ റിപ്പോർട്ട് കൈമാറി. സി ഡബ്ലൂസിയും ശിശുക്ഷേമ സമിതിയും സംഭവത്തിൽ കുട്ടിയുടെ മൊഴിയെടുത്തു.

കുട്ടിയെ ഉപദ്രവിക്കുകയും വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാണ് വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതി. അതേസമയം പുഷ്പ എന്ന തെലുങ്ക് സിനിമയിലെ നായകനെ നഗ്നനാക്കുന്നതിൻ്റെ ദൃശ്യങ്ങൾ അനുകരിച്ച് വീഡിയോ എടുക്കുകയാണെന്നാണ് വിദ്യാർഥികൾ നൽകിയ മൊഴി.

ഏഴ് സഹപാഠികൾ ചേർന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. ഒന്നിലധികം തവണ ഇത് ആവർത്തിച്ചു. അതേസമയം സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചു എന്നാണ് നൽകുന്ന വിശദീകരണം.