പത്തനംതിട്ട: സംസ്ഥാനത്ത് അനധികൃത അവധിയില്‍ 144 സർക്കാർ ഡോക്ടർമാർ.
ആരോഗ്യമന്ത്രിയുടെ ജില്ലയായ പത്തനംതിട്ടയിലാണ് ഇത്തരത്തിലുള്ള ഡോക്ടർമാർ കൂടുതലുള്ളത്.
36 ഡോക്ടർമാരാണ് പത്തനംതിട്ടയില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത്.
വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
തിരുവനന്തപുരം-11, കോട്ടയം- 7, കണ്ണൂർ- 20, മലപ്പുറം- 10, കോഴിക്കോട്- 12, കാസർകോട്- 20, പാലക്കാട്- 8, ഇടുക്കി- 3, തൃശൂർ-7 , വയനാട്- 4, ആലപ്പുഴ- 6 എന്നിങ്ങനെയാണ് വിട്ടുനല്‍ക്കുന്ന ഡോക്ടർമാരുടെ എണ്ണമെന്ന് ആരോഗ്യവകുപ്പ് ഡയരക്ടറുടെ കാര്യാലയത്തില്‍ നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു. ഇവർക്കെതിരേ 1960 ലെ കേരള സിവില്‍ സർവിസസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും ) ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചുവരികയാണെന്നും വിവരാവകാശ രേഖ പറയുന്നു.
