തെങ്ങ് കടപുഴകി വീണ് 5 വയസ്സുകാരന് ദാരുണാന്ത്യം; തെങ്ങിൻ്റെ അടിഭാഗം കേടായിരുന്നത് ശ്രദ്ധയിൽ പെടാതെ, സമീപത്ത് തീയിട്ടപ്പോൾ ചൂടേൽക്കാൻ അടുത്ത് വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്ക് തെങ്ങ് മറഞ്ഞുവീഴുകയായിരുന്നു

കൊച്ചി: തെങ്ങ് കടപുഴകി വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസ്സം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീൻ ആണ് (5) മരിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തെങ്ങിന്റെ അടിഭാഗം കേടായി നിന്നത് ശ്രദ്ധയിൽ പെടാതെ ഇതിൻ്റെ സമീപത്ത് തീ ഇട്ടപ്പോൾ, ചൂടേൽക്കാൻ അടുത്തു വന്നു നിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.