കോഴിക്കോട്: സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റു.
മാവൂർ തെങ്ങിലക്കടവിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ഇതിനിടെ നിയന്ത്രണം വിട്ടെത്തിയ ബസ് ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിൽ നിന്നിരുന്ന രണ്ട് യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
