ഇന്ന് വിദ്യാരംഭം….! അറിവിന്റെ ആദ്യാക്ഷരം കുറിച്ച്‌ കുരുന്നുകള്‍; ക്ഷേത്രങ്ങളില്‍ വന്‍ തിരക്ക്

തിരുവനന്തപുരം: അധര്‍മ്മത്തിന് മേല്‍ ധര്‍മം വിജയം വരിച്ചതിന്റെ വിശ്വാസത്തില്‍ ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ ഇന്ന് വിജയ ദശമി ആഘോഷിക്കുന്നു.

അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകളും ഇന്നാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തജനങ്ങള്‍ തങ്ങളുടെ പൊന്നാമോനകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നതിനായി എത്തി തുടങ്ങി. അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച്‌ കുരുന്നുകള്‍ ഇന്ന് കാലെടുത്ത് വെക്കും.

തിരൂര്‍ തുഞ്ചന്‍ പറമ്ബിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ആണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭത്തില്‍ വലിയ തിരക്ക് അനുഭവപ്പെടാറുള്ളത്.