സ്ഥാനക്കയറ്റ തസ്തികകള്‍ പകുതിയാക്കും; പകുതി തസ്തികകള്‍ വെട്ടിക്കുറച്ച്‌ കെ.എസ്.ഇ.ബി സിവില്‍ വിഭാഗം; പുതിയ നിയമനം 50ല്‍ കൂടുതല്‍ അസി.എൻജിനീയർമാർ ഉണ്ടാകാത്തവിധം

പാലക്കാട്: പകുതി തസ്തികകള്‍ വെട്ടിക്കുറച്ച്‌ കെ.എസ്.ഇ.ബി സിവില്‍ വിഭാഗം പുനഃസംഘടിപ്പിക്കുന്നു.

സിവില്‍ വിഭാഗത്തില്‍ 50ല്‍ കൂടുതല്‍ അസി.എൻജിനീയർമാർ ഉണ്ടാകാത്തവിധമായിരിക്കും പുതുതായി നിയമനം നടത്തുകയെന്ന് ചെയർമാൻ ഉദ്യോഗസ്ഥ സംഘടനകള്‍ക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കി. നിലവില്‍ നൂറോളം അസി. എൻജിനീയർമാരാണ് ഈ വിഭാഗത്തിലുള്ളത്.

ഇടുക്കി പദ്ധതിപോലെയുള്ള വൻകിട പദ്ധതികളുടെ നിർമാണം നടന്ന 1970കളിലെയും 1980കളിലെയും തസ്തികകള്‍ ഇപ്പോള്‍ ആവശ്യമില്ലെന്നും സ്ഥാനക്കയറ്റ തസ്തികകള്‍ പകുതിയാക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.

നിലവില്‍ ഈ തസ്തികകളിലിരിക്കുന്നവർ വിരമിക്കുകയോ സ്ഥാനക്കയറ്റം കിട്ടുകയോ ചെയ്യുന്ന മുറക്ക് ആ തസ്തികകള്‍ വാനിഷിങ് കാറ്റഗറിയായി പരിഗണിക്കും.