കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്.

വീരാജ് പേട്ടയില്‍ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ലോറിയില്‍ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലന്‍സുകളിലായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരിക്ക് ഗുരുതരമാണ്. നിലവില്‍ അഞ്ചുപേരും ചികിത്സയിലാണ്.