കൊല്ലം: കൊല്ലത്ത് ബീവറേജസ് ഔട്ട്ലെറ്റില് നിന്ന് യുവാവ് മദ്യക്കുപ്പി മോഷ്ടിച്ചു.
ചാത്തന്നൂർ ബീവറേജസ് ഔട്ട്ലെറ്റില് നവംബർ 20ന് ആയിരുന്നു സംഭവം. ഷെല്‍ഫില്‍ നിന്ന് കുപ്പി എടുത്ത ശേഷം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. എന്നാല്‍ മോഷ്ടാവിനെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ഔട്ട്ലെറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബീവറേജസ് ഔട്ട്ലെറ്റില് സ്റ്റോക്ക് നോക്കുന്ന സമയത്താണ് ഒരു മദ്യക്കുപ്പി മോഷണം പോയ വിവരം ജീവനക്കാർ അറിയുന്നത്. തുടർന്ന് ജീവനക്കാർ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്ത് വരുന്നത്.
തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ മോഷ്ടാവിനെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനത്തിലാണ് പരിശോധന.
