ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; ഇന്നലെ ദര്‍ശനം നടത്തിയത് 87,000ലധികം പേര്‍; സ്‌പോട് ബുക്കിങ്ങിലൂടെ ദര്‍ശനം നടത്തിയത് 11834 പേർ

ശബരിമല: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്.

ഇന്നലെ ദര്‍ശനം നടത്തിയത് 87,000ത്തിലധികം പേരാണ്. വിര്‍ച്വല്‍ ക്യൂ പരിധി എഴുപതിനായിരവും സ്‌പോട് ബുക്കിങ് പരിധി പതിനായിരവും ആയിരിക്കെ ഇന്നലെ ദര്‍ശനം നടത്തിയത് 87,216 പേരാണ്.

സ്‌പോട് ബുക്കിങ്ങിലൂടെ 11834 പേരാണ് ദര്‍ശനം നടത്തിയത്. 603 ഭക്തര്‍ പുല്ലുമേട് വഴിയും ദര്‍ശനത്തിനെത്തി.

മണ്ഡല മഹോത്സവത്തിനായി നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ദര്‍ശനം നടത്തിയത് 5,38,313 പേരാണ്. കഴിഞ്ഞയാഴ്ചയില്‍ ഏറ്റവും അധികം പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയാണ്.