കോട്ടയം വൈക്കത്ത് വീട്ടിലും കടയിലും മോഷണം; 30,000 ത്തോളം രൂപ നഷ്ടപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

വൈക്കം : വെള്ളൂരിൽ വീട്ടിലും കടയിലും മോഷണം നടത്തി.

വീട്ടിൽ നിന്ന് 24900 രൂപയും ഹോട്ടലിൽ നിന്നു 5000 രൂപയോളവുമാണ് കവർന്നത്.

വെള്ളൂർ ഫെഡറൽ ബാങ്കിനു സമീപത്തെ മണികണ്ഠ ഹോട്ടലിലും ബാങ്കിനു പുറകു വശത്തുള്ള കിഴക്കേപറമ്പ് ഗോപാലകൃഷ്ണൻ്റെ വീട്ടിലുമാണ് ഇന്നു പുലർച്ചെ 4.30 ഓടെയാണ് മോഷണം.
നടന്നത്. കടയുടെ വാതിൽ കുത്തി തുറന്ന നിലയിലാണ്. വീടിൻ്റെ വാതിൽ വീട്ടുകാർ അടക്കാൻ മറന്നുപോയെന്നാണ് വീട്ടുകാരുടെ മൊഴിയെന്ന്പോലീസ് പറഞ്ഞു . സിസിടിവി ക്യാമറയിൽ

മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. വെള്ളൂർ പോലീസ് അന്വേഷണം ആരംഭിച്ചു.