കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ രോഗം മൂലവും അപകടങ്ങിൽ പെട്ടും പ്രവേശിപ്പിക്കപ്പെടുന്ന ശബരിമല തീർത്ഥാടകരുടെ സേവന പ്രവർത്തനങ്ങൾക്കായി അയ്യപ്പസേവാകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ( ഹെൽപ്പ് ഡസ്ക് ) ദേവസ്വം സഹകരണ വകുപ്പു മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.
കാനനപാതയിൽ പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിൽ അയ്യപ്പൻമാർക്കു വേണ്ട സേവാ കേന്ദ്രങ്ങൾ തുടങ്ങുമെന്നും മരക്കൂട്ടം സന്നിധാനം റോഡിൽ ഇരിപ്പിടങ്ങളും ലഘുഭക്ഷണശാലകളും ഒരുക്കുമെന്നും, ആൻ്റിവെനം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ പ്രാഥമിക ശുശ്രൂഷാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനു സമീപമാണ് സേവാ കേന്ദ്ര ത്തിൻ്റെ പ്രവർത്തനം. റവന്യു വകുപ്പിൻ്റെയും ,സേവാഭാരതി, അയ്യപ്പസേവാസംഘം , അഭയം എന്നീ സംഘടനകളുടെ പ്രവർത്തകർ 24 മണിക്കൂറും സേവന സന്നദ്ധരായി ഇവിടെയുണ്ടാകും. ആന്ധ, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന അയ്യപ്പഭക്തതർക്ക് ഏറെ സഹായകരമാകും സേവാകേന്ദ്രം. വിവിധ ഭാഷകൾ സംസാരിക്കുന്ന വോളണ്ടിയർമാരുടെ പ്രവർത്തനവും ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ് പി പുന്നൂസ്, സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, ആർ എം ഒ ഡോ.സാം ക്രിസ്റ്റി മാമ്മൻ , കോട്ടയം തഹസിൽദാർ എസ്. എൻ. അനിൽകുമാർ, അയ്യപ്പ സേവാ സംഘം ദേശീയ വൈസ്.പ്രസിഡൻ്റ് ജയകുമാർ തിരുനക്കര , ശാഖ സെക്രട്ടറി കെ.ബി. ഹരിക്കുട്ടൻ,സേവാഭാരതി മെഡിക്കൽ കോളേജ് കോർഡിനേറ്റർ പി. ശ്രീനിവാസൻ, കമ്മിറ്റി അംഗം ശശാങ്കൻ ,എന്നിവർ പ്രസംഗിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ അയ്യപ്പൻമാർക്കായി പുതിയ വാർഡും തുറന്നു.
അപകടങ്ങളിൽ പെട്ടും രോഗം മൂലവും കോട്ടയം മെഡിക്കൽ കോളേജിൽ അയ്യപ്പൻമർ എത്തിയാൽ കിടത്തി ചികിത്സയ്ക്കായി പ്രത്യേക വാർഡ് തുറന്നു.പുരുഷന്മാർക്കായി പത്തും സ്ത്രീകൾക്കായി എട്ടു കിടക്കകളുമുള്ള വാർഡാണ് തുറന്നിട്ടുള്ളത്.കൂടാതെ അത്യാഹിത വിഭാഗത്തിൻ്റെ രണ്ടാം നിലയിൽ ഐ സി യു സംവിധാനത്തോടെയുള്ള 13 കിടക്കകളും, എട്ടു വെൻറിലേറ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ പറഞ്ഞു
