മലപ്പുറം: മഞ്ഞപ്പിത്ത ഭീതിയൊഴിയാതെ സംസ്ഥാനം. മഞ്ഞപ്പിത്തം ബാധിച്ച് പത്തുവയസ്സുകാരി മരിച്ചു.
മലപ്പുറം പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്റിൻ ആണ് മരിച്ചത്.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു.
