കോന്നിയില്‍ ബാറിന് മുന്നില്‍ യുവാവിന് ക്രൂരമര്‍ദനം; തലയ്ക്ക് ഗുരുതര പരിക്ക്; ഒരാള്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ ബാറിന് മുന്നില്‍ യുവാവിന് ക്രൂര മർദനം.

ആക്രമണത്തില്‍ കുളത്തുമണ്‍ സ്വദേശി സനോജിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വ്യക്തി വൈരാഗ്യത്തെ തുടർന്ന് സംഘം ചേർന്ന് സനോജിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്.
സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.