യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ട്രംപിന് മുന്നേറ്റം; 14 സംസ്ഥാനങ്ങളില്‍ വിജയിച്ചു; എട്ട് സംസ്ഥാനങ്ങളില്‍ വിജയിച്ച് കമല

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനനിമിഷങ്ങളിലേക്ക് കടക്കവേ ആദ്യ ഫലസൂചനകള്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണള്‍ഡ് ട്രംപിന് അനുകൂലം.

538 ഇലക്ടറല്‍ വോട്ടുകളില്‍ 177 വോട്ടുകള്‍ ട്രംപ് ഇതുവരെ നേടിയെന്നാണ് റിപ്പോർട്ട്. കമല ഹാരിസിന് 99 വോട്ടും ലഭിച്ചു. ഫലം വന്നുതുടങ്ങിയ 14 സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചുവെന്നാണ് റിപ്പോർട്ട്.

എട്ട് സംസ്ഥാനങ്ങളില്‍ കമലയും വിജയിച്ചു.
ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇഡ്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിംഗ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം.