ഏനാത്ത് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികള്‍ മുങ്ങി മരിച്ചു; മരിച്ചവരില്‍ 12 വയസുകാരനും; അപകടം ബീമാപള്ളി തീര്‍ഥയാത്രയ്ക്ക് പോകും വഴി

അടൂര്‍: കല്ലടയാറ്റില്‍ ഏനാത്ത് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ തീര്‍ഥാടക സംഘത്തിന്റെ രണ്ടു പേര്‍ മുങ്ങി മരിച്ചു.

ഒരാള്‍ 10 വയസുള്ള കുട്ടിയാണ്. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സ്വോലിന്‍ (12), അജ്മല്‍ (20). എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബീമാപള്ളിയിലേക്കുള്ള തീര്‍ഥാടന യാത്രയ്ക്ക് പോകും വഴി ഏനാത്ത് ബെയ്ലി പാലത്തോട് ചേര്‍ന്ന മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. മ

റുകരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ എത്തിയത്. അജ്മലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൈലും ഒഴുക്കില്‍പ്പെടുകയായിരുന്നു.

മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി.എം.ഐ സ്‌കൂളിന് സമീപം ഉള്ള കടവില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം അടൂര്‍ ഫയര്‍ഫോഴ്സ് കണ്ടെടുത്തത്.