ഏഴു മാസം ഗര്‍ഭിണി; വിവാഹത്തിന് നിര്‍ബന്ധിച്ച 19കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി

ഡല്‍ഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡല്‍ഹിയിലാണ് ദാരുണ സംഭവമുണ്ടായത്.

നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. സോണിയുടെ കാമുകനായ സഞ്ജു എന്ന സലീം ആണ് കൊല നടത്തിയത്. ഗർഭിണിയായതിനു പിന്നാലെ വിവാഹം കഴിക്കാൻ സോണി നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സോണിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നു.
ഗർഭിണിയായതോടെ സോണി വിവാഹത്തിന് നിർബന്ധിച്ചു. എന്നാല്‍ സലീമിന് വിവാഹത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.