പ്രഭാത സവാരിക്ക് പോകാൻ തയ്യാറാകവെ ഷൂസിനുള്ളിൽ കിടന്ന വിഷപ്പാമ്പ് കടിച്ച് 48 കാരൻ ചികിത്സയിൽ ; കടിച്ചത് അണലി

പാലക്കാട്: ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്.
അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം.
ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്.
അണലിയാണ് കടിച്ചത് എന്നാണ് വിവരം.
പരിക്കേറ്റ കരിമിനെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.