കൊച്ചി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം രവിപുരത്ത് മയൂര എന്റര്‍ നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ തമ്മനം സ്വദേശിയായ ബിജോയിസ് വര്‍ഗ്ഗീസ്(34) എന്നയാളെയാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
35 ലക്ഷം രൂപയോളം ഇയാള്‍ തട്ടിപ്പ് നടത്തി കൈക്കലാക്കിയിട്ടുണ്ട്. സ്ഥാപനത്തിന് വിദേശത്തേക്ക് അളുകളെ റിക്രൂട്ട് ചെയ്യാല്‍ നിയമാനുസൃതമായ ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായി.
ഇയാള്‍ക്കെതിരെ, എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിൽ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
