പാര്‍ട്ടി അന്വേഷിച്ചിട്ടും നടപടിയില്ല; സിപിഎം നേതാവിനെതിരെ പൊലീസിന് പീഡന പരാതി നല്‍കി വനിതാ നേതാവ്

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഎം നേതാവിനെതിരെ ലൈംഗിക പീഡന പരാതി.

പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റുമായ യുവതിയാണ് പരാതിക്കാരി.

പാർട്ടി ഓഫീസില്‍ വച്ച്‌ കയറിപ്പിടിച്ചുവെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ യുവതി ആദ്യം പാർട്ടിക്കാണ് പരാതി നല്‍കിയത്. ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മീഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ ദിവസം വീണ്ടും കുറ്റാരോപിതനായ ആളെ ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് കുറ്റാരോപിതനായ നേതാവ്. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമാണ്.