കോഴിക്കോട് 15 കാരനെ കാണാനില്ല; കൈയ്യിൽ ഉണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫ്; കുട്ടി ബസ് കയറി പോകുന്നത് കണ്ടതായി നാട്ടുകാർ; സംഭവത്തിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു

കോഴിക്കോട് : നടുവണ്ണൂർ കാവുന്തറയിൽ പതിനഞ്ചു കാരനെ കാണാതായതായി പരാതി.

കാവുന്തറ സ്വദേശി ബാബുരാജിന്റെ മകൻ പ്രണവിനെയാണ് ഇന്നലെ ഉച്ചക്ക് ശേഷം വീട്ടിൽ നിന്നും കാണാതായത്.
കൊയിലാണ്ടി ഭാഗത്തേക്ക്‌ കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചിൽ തുടങ്ങി.

മൊബൈൽ ഫോൺ കൈയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.