അയല്‍വാസികളായ രണ്ട് സ്ത്രീകൾക്ക് നേരെ ആക്രമണം; അറസ്റ്റിലായതോടെ നെഞ്ചുവേദനയുമായി ആശുപത്രിയിലേക്ക്; കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി പ്രതിയുടെ പരാക്രമം

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ കയറി പ്രതിയുടെ പരാക്രമം.

അയല്‍വാസികളായ രണ്ടു സ്ത്രീകളെ മർദ്ദിച്ചെന്ന കേസിലാണ് പൊൻകുന്നം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായതോടെ പ്രതി ജ്യോതിഷ് കുമാർ നെഞ്ചുവേദന അഭിനയിക്കുകയായിരുന്നു.

ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രതിയെ എത്തിച്ചു. ഇതിനിടെ വൈദ്യ പരിശോധനയ്ക്കായി ഹാജരാക്കുന്നതിനിടെ പൊലീസിനെ കബളിപ്പിച്ച്‌ പ്രതി കെട്ടിടത്തിന് മുകളില്‍ കയറുകയായിരുന്നു.

തന്റെ പേരിലുള്ള പരാതി വ്യാജമാണെന്നായിരുന്നു ഇയാളുടെ ആരോപണം. കെട്ടിടത്തിന് മുകളില്‍ നിന്ന് ഇയാള്‍ ഭീഷണി മുഴക്കിയതോടെ പൊലീസ് ഫയർഫോഴ്സിനെ വിളിച്ചു. പിന്നീട് ഫയർഫോഴ്സെത്തിയാണ് ഇയാളെ താഴെ ഇറക്കിയത്.